ചാരുകസേര
വീടിൻറെ ഉമ്മറചാരുകസേര-
യിൽ അച്ഛൻ ഇരിക്കുന്നുണ്ടാവാം
തീതിന്ന ബാല്യവും ബാന്ധവവേർ-
പാടും ഓർമ്മയിൽ ഓടുന്നുണ്ടാവാം
കായലിനക്കരെ മാമരത്തോപ്പുകൾ
വീശിവരുന്നൊരു കാറ്റിൽ
കാണാറുണ്ടച്ഛൻ അറിയാതുറങ്ങും
ആചാരുകസേരയിൽ സാന്ദ്രം
അങ്ങോട്ടും ഇങ്ങോട്ടും ഓടും
തിരക്കിൽഞാൻ ഓർക്കാറുണ്ട്
എന്തേ അച്ഛൻറെ പണ്ടത്തെ
കഥകൾ കേൾക്കാറില്ലൊന്നും?
കൂട്ടുകാരൊക്കെ പോയതിനാലോ
കൂടുതൽ മിണ്ടാട്ടമില്ലാതിരിക്കേ
കൊച്ചുമക്കൾമാത്രം കേൾക്കാറു-
ണ്ടച്ഛൻറെ ധർമ്മാധർമ്മവിലാപം
വീടിൻറെ ഉമ്മറചാരുകസേര-
യിൽ അച്ഛൻഇരിക്കുന്നുണ്ടാവാം
നേരമിരുണ്ട് ഞാൻ വീടെത്താൻ എന്തേ
വൈകിയതെന്നില്ലോരു ചോദ്യം, എന്നാലും
ദൂരത്തുനിന്നു ഞാൻ കാണാരുണ്ടച്ഛൻ
കാത്തു വേലിക്കൽ നില്ക്കുന്നതായി
വീടെത്തുമ്പോഴോ - ഒന്നുമറിയാതെ
വീണ്ടും ചാരിഇരിക്കുന്നകണ്ടാൽ
ഓർമ്മയിലാണെന്നഭാവം എങ്കിലും
കാണാം മായുന്നൊരു മൗനശകാരം
വീട്ടിൽ വരാറുള്ളെൻ ചങ്ങാതിമാ-
രോക്കെ അച്ഛനെ കാണാറുണ്ടത്രേ
ഞാനറിയാതെൻ കാര്യവിശേഷങ്ങൾ
അവരോടു ചോതിക്കുമായിരുന്നത്രേ
കായലിനക്കരെ മാമരത്തോപ്പുകൾ
വീശിവരുന്നൊരു കാറ്റിൽ, മാമക
ചാരുകസേരയിൽ ഞാനിരിക്കുമ്പോൾ -
എല്ലാം ഓർമ്മകളാണ്ണെന്നുമാത്രം!
Penned in February 2016, in memory of singer Bibinkumar's Late father who lived in Palluruthy, Kochi.
Copyright retained by the author
©Sujit Sivanand
No comments:
Post a Comment