Monday, 9 May 2016

നെന്മണി കഥകൾ - 1: പ്രളയം


“ഉള്ളവർ ഉള്ളവർ ഉണ്ണാനിരിക്കുമ്പോൾ
ഉണ്ടെന്ന ബോധമാണ്‌ ഉണ്മയെങ്കിൽ  
ഇല്ലാത്ത ലോകരെ അവിസ്മരിച്ചീടുകിൽ
ഉണ്ടാകും നൊമ്പരം തന്മയത്ത്വം,
ഉണ്ടേലും ഇല്ലേലും ഉള്ലോരുലോകത്തിൽ
താനുണ്ടെന്ന തത്ത്വമാണ്  ആത്മസത്യം!”

കഥ 1: പ്രളയം - അമ്മയുടെ കുട്ടാനാട്ടിലെ ബാല്യകാല ഓർമ്മകളും 
അമ്മ പറഞ്ഞ കഥകളും വാക്കുകളും ഉള്ളടങ്ങുന്ന ഒരു സ്മരണ.

പ്രളയം ഓരോരോ നെന്മണിച്ചോറെടുത്തെൻ അംഗുലി തുമ്പത്താ വെണ്മകാൺകെ ഓർക്കാതെവയ്യമ്മ തൻ വചനം പിൻകാല വൃത്താന്തം ഉപസ്സ്മൃതികൾ ഓളങ്ങൾ തല്ലുമാ ഗ്രാമനാടിൻ പുഞ്ചപ്പാടങ്ങൾ നീരൊഴുക്കിൽ നെഞ്ചകം മുങ്ങി കിടന്നനാളിൽ നഷ്ടപ്പാടങ്ങൾ നീളെ നീളെ കഷ്ടപ്പാടുകൾ എമ്പാടും, ഗ്രാമം കഞ്ചുകം മുങ്ങിയ ചഞ്ചലാക്ഷി! ഇക്കൃഷി നാശങ്ങൾ ഏറെയെന്നും നെല്ലും കതിരും പതിരുമായി കുഞ്ഞുങ്ങൾക്ക്‌ ഉണ്ടല്ലോ വേർതിരിവ് കൂട്ടത്തോടന്നവർ നോക്കിനിന്നു ഒഴുകിപ്പായുന്നത്‌ ആറ്റിലൂടെ ഒരോണത്തിൻ മോഹങ്ങൾ പൂങ്കുലകൾ വേലിയുമില്ല വരമ്പുമില്ലാ വേല- യ്ക്കോ ഒട്ടും വഴിയുമില്ലാപ്രദേശം ഇമ്മട്ടിൽ പോയാൽ ആക്കരയിൽ കുട്ടികൾ വാടിത്തളരുമ്പോൾ പട്ടിണി വന്നോരോ വാതിൽ മുട്ടും പേമാരി പിന്നെയും പെയ്തു നിന്നാൽ തെല്ല് വിറകിന്നും പട്ടടക്കും ബുദ്ധിമുട്ടും നിൽക്കക്കള്ളിയില്ല ആ കയത്തിൽ കൊക്ക്മുണ്ടിയാണേൽ പറക്കാല്ലോ! കൊക്കിൽ ജീവനുള്ളാത്മാക്കളെങ്ങിനെ മക്കൾതൻ രോധനം കണ്ടുനില്ക്കും?, വിശക്കും മക്കൾതൻ രോധനം കണ്ടുനില്ക്കും?! പട്ടിണി കൊണ്ട് കൈനീട്ടവേണ്ടും! മാനാഭിമാനങ്ങൾ വില്ക്കവേണ്ടും!! ഇക്കഥ താണ്ടിയോരമ്മയുമായി അന്നുണ്ണിയായി ഉണ്ണാൻ ഇരുന്നനേരം ആരാരോ കൂട്ടുകാർ ആറ്റിറമ്പിൽ ചങ്ങാടം കെട്ടി തുഴയുമായി കൂക്കി വിളിക്കുന്നു കൂട്ടിന്നായി ഇട്ടെഴുന്നേൽക്കാൻ ഉത്സാഹമായി പറ്റതിൽ അല്പം ബാക്കിനില്ക്കെ അന്നുനെഞ്ചിൽ കൈവച്ച് അമ്മചൊല്ലി: “ഇതു തിന്നാതിരിക്കല്ലേ പൊന്നുണ്ണി ഒരു നുള്ളുച്ചോറും കളയല്ലേനീ! ഈ നെന്മണിച്ചോറും നിൻ കണ്മുന്നിൽ എത്തിച്ചേരുന്നത്‌ ഓർത്തുനോക്കൂ നഷ്ടപ്പാഠങ്ങൾ മറക്കരുതേ കഷ്ടപ്പാടുകൾ ഓർത്തുനോക്കൂ ....” ഓരോരോ നെന്മണിച്ചോറെടുത്തെൻ അംഗുലി തുമ്പത്താ വെണ്മകാൺകെ ഓർക്കാതെവയ്യ അമ്മതൻ വചനം: "ഇതെത്ര പേരുടെ സന്തതം പരിശ്രമം!"

©Sujit Sivanand - May 2016.



No comments:

Post a Comment