(Inspired by biographical recordings of Sree Narayana Guru)
- അംബാസമുദ്രം -
നീലാംബരമേ കണ്ടതു നീ അംബാസമുദ്രമേ കണ്ടതു നീ കണ്ടവര്‍ രണ്ടേ ഇന്നിനി, നിങ്ങള്‍ കണ്ടവര്‍ രണ്ടേ ഇന്നിനി നീലത നീര്‍മിഴി ഒഴുകാതെ ആത്മനൊമ്പരം നെഞ്ചടക്കി നടന്നകന്നൊരു നായകനെ മാനവ സോദര യാചകനെ നീലാംബരമേ കണ്ടതു നീ അംബാസമുദ്രമേ കണ്ടതു നീ.... നീരസം തീരെയും അറിയാതെ ആത്മകഥകള്‍ കുറിക്കുമ്പോള്‍ ആ രോദനം നീ മറക്കാതെ നീല മഷിയില്‍ എഴുതൂ നീ! നീലാംബരമേ കണ്ടതു നീ അംബാസമുദ്രമേ കണ്ടതു നീ കണ്ടവര്‍ രണ്ടേ ഇന്നിനി,നിങ്ങള്‍ കണ്ടവര്‍ രണ്ടേ ഇന്നിനി....
ഈ പാട്ടിന്‍റെ പശ്ചാത്തലം :
വിദ്യാനന്ദസ്വാമി എഴുതിയ ശ്രീ നാരായണ ഗുരുവിന്‍റെ ഒരു സഞ്ചാരത്തെ കുറിച്ചുള്ള വിവരണം ശ്രീ മൂര്‍ക്കോത്തു കുമാരന്‍ എഴുതിയ ഗുരുവിന്‍റെ ജീവചരിത്രത്തില്‍ നിന്നും മനസ്സിലാക്കാം.
മഹാസമാധിക്കു ഒരുവര്‍ഷം മുന്‍പ് ഗുരു വർക്കലയില്‍ നിന്നും അംബാസമുദ്രത്തിലേക്ക് പുറപ്പെട്ടു. "വാര്‍ധക്യം പല രോഗങ്ങളും നല്‍കിയ ശരീരവുമായി ഗുരു നടത്തിയ ഈ സഞ്ചാരത്തിനുണ്ടായ കാരണം ഈ അവസരത്തില്‍ എഴുതാതിരിക്കുന്നതാണ് ഭംഗി എന്ന് കരുതുന്നു. ആളും മേളവും ഇല്ലാതെ നമ്മുടെ നാട്ടുകാരുടെ നന്ദികേടില്‍ നിന്നും ഗുരു ഓടി ഒളിക്കുകയായിരുന്നു. മഴ ഏറ്റു നനഞ്ഞ വസ്ത്രവുമായി നടന്നും പുഴയില്‍ നിന്നും കുളിച്ചും ആല്‍ മരത്തിന്റെ വേരുകൊണ്ട് പല്ലുവൃത്തിയാക്കിയും അലഞ്ഞു നടന്ന വൃദ്ധനായ നമ്മുടെ ഗുരുവിനെ നമുക്ക് അറിയാമോ? ഗുരു അന്ന് പറഞ്ഞ വാക്കുകള്‍:
തമിഴ് നാട്ടില്‍ നിന്നും ഗുരു ശ്രീലങ്കയിലേക്ക് പോയി. ശിഷ്ടം ജീവിതം അവിടെ ജീവിക്കാം എന്ന് ഗുരു ആഗ്രഹിച്ചു. പിന്നെ പല ഭക്തന്‍മാരെയും കൊണ്ട് ശുപാര്‍ശ ചെയ്യിപ്പിച്ചാണ് ഒരുവിധം ഗുരുവിനെ ശിവഗിരിയില്‍ തിരിച്ചെത്തിച്ചത്. അതിന്‍റെ ശേഷം ആയിരുന്നു ശിഷ്യ പാരമ്പര്യം ഉറപ്പിക്കുന്നതിനായി ധര്‍മ്മസംഘം സ്ഥാപിച്ചത്.
അന്നാ രോദനം കേട്ടവരും കണ്ടവരും എല്ലാം മറഞ്ഞുപോയി. കണ്ടവര്‍ രണ്ടേ ഇന്നിനി. നീലാംബരവും അമ്ബാസമുദ്രവും മാത്രം.
©Sujit Sivanand
(Penned in February 2012)

"ഇനി മലയാള രാജ്യത്തേക്ക് പോകേണ്ട, നമുക്ക് ഇവിടെ എവിടെ എങ്കിലും താമസിച്ചാല്‍ മതി. ആരെങ്കിലും അന്വേഷിച്ചു വരും ആയിരിക്കും. എന്നാലും പോകരുത്. ആരുവരാന്‍ നമ്മെ അന്വേഷിച്ച്? നമ്മുടെ ദാസ് വരുമായിരിക്കും...പിന്നെയും ചിലര്‍ എങ്കിലും ഉണ്ടല്ലോ...ഈ തമിഴരെ പോലെ ആര്‍ക്കും സ്നേഹം ഇല്ലല്ലോ..." ആ അലച്ചിലിനിടയില്‍ ഗുരു പറഞ്ഞു. "ജീവ ചരിത്രം എഴുതുന്നവര്‍ ഉണ്ടെങ്കില്‍ഇതെല്ലാം വിട്ടുപോകാതെ എഴുതേണ്ടതാണ്".